ബധിരയും മൂകയുമായ പെണ്‍കുട്ടിക്ക് നേരെ അക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

rape

റാംപൂര്‍: ബധിരയും മൂകയുമായ പതിനേഴുകാരിയെ കൂട്ടബത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ റാംപൂറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തില്‍ രണ്ടു പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.ഒരാള്‍ ഒളിവിലാണ്. ഒളിവിലായ പ്രതിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് പീഡനവിവരം പുറം ലോകമറിയുന്നത്.

Top