ബ്യൂട്ടി പാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍

Untitlerape

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം.

മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും പീഡനരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ പീഡിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top