പെണ്‍കുട്ടി ബുര്‍ഖ ധരിച്ചു ; ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ജാഗ്രതാ നിര്‍ദേശം

muslim-women

ന്യൂഡല്‍ഹി: മുസ്ലീമല്ലാത്ത പെണ്‍കുട്ടി ബുര്‍ഖ ധരിച്ച്‌ എത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ജാഗ്രതാ നിര്‍ദേശം.

അമ്മയുടെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി, ബുര്‍ഖ ധരിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ബുര്‍ഖ ധരിച്ചെത്തിയത് അമുസ്‌ലീം യുവതിയായിരുന്നു എന്നതാണ് സംശത്തിനിടവരുത്തിയത്. പെണ്‍കുട്ടിയുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.

എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും തടഞ്ഞു വെച്ചു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കും മുമ്പെ പൊലീസ് എത്തി ഇരുവരേയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അമ്മയുടെ കണ്ണുവെട്ടിച്ച് ബാങ്കോക്കിലേക്ക് പോകുന്നതിനാണ് ബുര്‍ഖ ധരിച്ച് എയര്‍പോര്‍ട്ടില്‍ എത്തിയതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.

തന്റെ പ്രായപുര്‍ത്തിയാകാത്ത മകളെ ഒരു ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ട് പോയെന്നും ഇരുവരും ബാങ്കോക്കിലേക്ക് കടക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കാണിച്ച് പെണ്‍കുട്ടിയുടെ മാതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പരാതി ലഭിച്ചയുടന്‍ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനായി പൊലീസ് വിമാനത്താവളത്തില്‍ എത്തുകയും അധികൃതര്‍ തടഞ്ഞുവെച്ച പെണ്‍കുട്ടിയെയും കൊണ്ട് സ്‌റ്റേഷനിലെത്തുകയുമായിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ 19 വയസുകാരിയാണ് പെണ്‍കുട്ടിയെന്ന് വ്യക്തമായതോടെ അവളെ ചെറുപ്പക്കാരനൊപ്പം പോകാന്‍ പൊലീസ് അനുവദിച്ചു.

Top