കോട്ടയം ഉഴവൂരില്‍ പെണ്‍കുട്ടിയെ അമ്മ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു

കോട്ടയം: കോട്ടയം ഉഴവൂരില്‍ പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകള്‍ 11 വയസുകാരി സൂര്യയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ അമ്മയെ കുറുവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top