എ1 ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോൺ ‘ജിയോണി എ1 ലൈറ്റ്’ വിപണിയിൽ

മികച്ച ക്യാമറയും ബാറ്ററിയുമായി ജിയോണി എ1 ലൈറ്റ് വിപണിയിൽ എത്തുന്നു.

എ1 ശ്രേണിയിലെ ഈ സ്മാര്‍ട്ട്‌ഫോണിന് ഏവരേയും ആകര്‍ഷിക്കുന്ന ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

ജിയോണി എ1 ഉും എ1 ലൈറ്റും എ1 ശ്രേണിയിലെ മറ്റു സ്മാര്‍ട്ട്‌ഫോണുകളാണ് .

ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ടൈപ്പ്, 5.3 ഇഞ്ച് സൈസ്, 720X 1280 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിട്ടച്ച്, അമിഗോ ഒഎസ് 4.0

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, മീഡിയാടെക് MT6753 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 1.3GHz കോര്‍ടെക്‌സ് A53, മാലി T720MP3 ജിപിയു.

32ജിബി ഇന്‍റേര്‍ണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 3ജിബി റാം.

13എംബി പ്രൈമറി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, എച്ച്ഡിആര്‍, 20 എംബി സെക്കന്‍ഡറി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്. ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, റേഡിയോ, യുഎസ്ബി, , ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, HTML5 ബ്രൗസര്‍, മെസേജിങ്ങ്. തുടങ്ങിയവയാണ് ജിയോണി എ1 ലൈറ്റിന്‍റെ സവിശേഷതകള്‍.

4000എംഎച്ച് ബാറ്ററിയാണ് ജിയോണി എ1 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14,999 രൂപയാണ് ഇതിന്‍റെ വില. ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും ഈ ഫോണ്‍ ലഭിക്കും.

Top