ക്യാമ്പില്‍ തമ്മിലടി ; കയ്യാങ്കളിക്ക് മുതിര്‍ന്ന് ജര്‍മന്‍ താരങ്ങള്‍

worldcup

മ്യൂണിക്: ലോകകപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജര്‍മന്‍ ടീമിന്റെ ക്യാമ്പില്‍ തമ്മിലടി. ടീമിന്റെ സഹപരിശീലകന്‍ ഇടപെട്ടാണ് പ്രശ്‌നം രമ്യതയിലെത്തിച്ചത്. ടീമിന്റെ പ്രതിരോധനിര താരങ്ങളായ അന്റോണിയോ റുഡിഗറും ജോഷ്വ കിമ്മിച്ചുമാണ് ചീത്തവിളിച്ച് കൈയാങ്കളിക്ക് മുതിര്‍ന്നത്. തുടര്‍ന്ന്, സഹപരിശീലകന്‍ മിറാസ്ലാവ് ക്ലോസെ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുകയാണുണ്ടായത്.

സംഭവത്തെക്കുറിച്ച് പരിശീലകന്‍ ജോക്കീം ലോവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, മുതിര്‍ന്ന താരം മാറ്റ് ഹമ്മല്‍സ് സംഭവത്തെ നിസ്സാരവത്കരിച്ചു. അസാധാരണമായൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഠിനമായി ശ്രമിക്കുകയാണെന്നുമാണ് ഹമ്മല്‍സ് പ്രതികരിച്ചത്.ജൂണ്‍ നാലിനാണ് ജര്‍മനി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും.

Top