ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവം; അന്വേഷണം പാറ്റ്നയിലേക്ക്

Ganja hunt

തൃശൂര്‍:ട്രെയിന്‍ മാര്‍ഗം 370 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം പാട്‌നയിലേക്ക്. ഇന്നലെ രാത്രി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ്‌ 11 ചാക്ക് കഞ്ചാവ് പിടികൂടിയത്. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടാനായില്ല.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കഞ്ചാവ് പിടികൂടിയത്. പാട്‌നയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഭുവനേശ്വറിലേക്ക് പാഴ്സലായി അയച്ച കഞ്ചാവ് അവിടെ ഇറക്കാന്‍ സാധിക്കാതെ വരുകയും പിന്നീട് എറണാകുളത്തെത്തുകയും ആയിരുന്നു. അവിടെ നിന്ന് തിരിച്ച് പോകും വഴി എക്‌സൈസ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കഞ്ചാവ് പിടികൂടുകയായിരുന്നു.

കഞ്ചാവ് പാഴ്സല്‍ അയച്ചതുമായി ബന്ധപ്പെട്ട ബില്ല് എക്സൈസ് സംഘത്തിന് ലഭിച്ചതാണ് അന്വേഷണം പാട്‌ന കേന്ദ്രീകരിച്ച് നടത്താന്‍ സംഘം തീരുമാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവില്‍ 58 കിലോഗ്രാം പൊടിച്ച രൂപത്തിലാണ്. ഇത്രയും കഞ്ചാവ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കാനായിരിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Top