യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ

ARREST

കോഴിക്കോട് ; കോഴിക്കോട് വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കർണാടക സ്വദേശിയായ മുഹമ്മദ് സമീർ, കണ്ണൂർ സ്വദേശികളായ അഷറഫ്, ഉനൈസ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുൻപാണ് വടകര സ്വദേശിയായ യുവാവ് ബംഗ്ലൂരൂവിൽ എത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഒപ്പം ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി പണവും സംഘം തട്ടിയെടുത്തിരുന്നു.

Top