‘ദി ഗാംബ്ലര്‍’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍ ; തീയേറ്റര്‍ ലിസ്റ്റ് കാണാം

ലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘ദി ഗാംബ്ലര്‍’ ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്.

തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.’അബ്രഹാമിന്റെ സന്തതികള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്‍സന്‍പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ഇന്നസെന്റ്, ലാലുഅലക്സ് തുടങ്ങി നിരവധി അഭിനേതാക്കള്‍ക്കൊപ്പം ബാലനടന്‍ ജോര്‍ജ്ജ് ടോമും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

ടൊവിനോ നായകനായ ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകനാണ് ടോം. ചിത്രത്തില്‍ നെടുമുടി വേണു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top