The Galaxy A9 is bound to have mind-boggling battery life

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സാംസങ് ഗാലക്‌സി എ9 അവതരിപ്പിച്ചു. സാംസങിന്റെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ ആണിത്.

ആറിഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍ ചൈനയില്‍ പുതുവര്‍ഷത്തില്‍ ലഭ്യമാകും. ഇന്ത്യയടക്കമുള്ള ഇതരരാജ്യങ്ങളില്‍ ഈ ഫോണ്‍ എപ്പോള്‍ ലഭ്യമാകുമെന്നും വില എത്രയെന്നും സാംസങ് പ്രഖ്യാപിച്ചിട്ടില്ല.

സാംസങ് ഗ്യാലക്‌സി എ9 വിരലടയാള സെന്‍സറോട് കൂടിയ ഫോണിലുള്ളത് ഊരിയെടുക്കാന്‍ സാധിക്കാത്ത 4000 എം.എ.എച്ച് ബാറ്ററിയാണ്.

ഫുള്‍ എച്ച്.ഡി. സ്‌ക്രീനാണുള്ളത്. എല്‍.ഇ.ഡി ഫ്‌ളാഷോടുകൂടിയ 13മെഗാപിക്‌സല്‍ ക്യാമറ. എട്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. 32 ജി.ബി സംഭരണശേഷിയുണ്ട്.
ഇത് 128 ജി.ബിയാക്കി ഉയര്‍ത്തുകയും ചെയ്യാം. 3 ജി.ബി റാമാണ് ഉള്ളത്. വെളുപ്പ്, കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

4ഫോര്‍ജി സപ്പോര്‍ട്ട് ചെയ്യുന്ന ഇരട്ടസിം ഫോണും കൂടിയാണ് ഗ്യാലക്‌സി എ9. സാംസങ് അടുത്തിടെ ഏഷ്യയില്‍ അവതരിപ്പിച്ച മൊബൈല്‍ പണമിടപാട് സംവിധാനമായ സാംസങ് പേ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് വിരലടയാള സെന്‍സറിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

Top