ഹൈദരാബാദിലെ നേട്ടം സൗത്ത് ഇന്ത്യയിൽ ബിജെപിക്ക് വൻ മുതൽക്കൂട്ടാകും

ഹൈദരാബാദ് : ബിജെപിക്ക് ഹൈദരാബാദിൽ വൻനേട്ടം. ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ ടിആര്‍എസിന് 55 ഉം എഐഎംഐഎമ്മിന് 44 സീറ്റുകളാണ് ലഭിച്ചത്. പത്ത് ഇരട്ടിയോളം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ച തെലുങ്കാനയില്‍ ബിജെപി ഇനി ലക്ഷ്യമിടുക 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പാകും. തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹൈദരാബാദ് മാതൃകയില്‍ വേരുകള്‍ ശക്തമാക്കാനാണ് ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കിയ മുന്‍ തന്ത്രം തന്നെ ആകും ഇതിനായ് ദക്ഷിണേന്ത്യയിലും ബിജെപി പുറത്തെടുത്തത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തെലുങ്കാനയില്‍ കിട്ടിയത് ഒരു സീറ്റാണ്. അതായത് വോട്ട് ശതമാനം 7.1 ശതമാനം മാത്രം. തൊട്ടടുത്ത വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ആയി അത് ഉയര്‍ന്നു. വോട്ട് ശതമാനം വര്‍ധിച്ചത് 19.5 ശതമാനം ആയി. എന്തായാലും സൗത്ത് ഇന്ത്യയിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന ബിജെപിക്ക് ഹൈദരാബാദിലെ നേട്ടം വലിയ മുതൽ കൂട്ട് തന്നെയാണ്.

Top