The fuel prices will reduce in UAE

fuel

ദുബായ് : യുഎഇയില്‍ അടുത്ത മാസം ഇന്ധനവില കുറയും. പെട്രോള്‍ ലീറ്ററിന് എട്ടു ഫില്‍സും ഡീസലിന് ഏഴു ഫില്‍സും കുറയും.

ഈ വര്‍ഷം ഇതാദ്യമായാണ് ഇന്ധനവില കുറയുന്നത്.

രാജ്യാന്തരതലത്തിലെ എണ്ണവില പ്രതിദിനം വിശകലനം ചെയ്തശേഷം ഓരോ മാസവും 28ന് ഇന്ധനസമിതി യോഗം ചേര്‍ന്നാണ് അടുത്ത മാസത്തെ വില തീരുമാനിക്കുക.

പെട്രോള്‍ ലീറ്ററിനു പുതിയ വില (പഴയ വില ബ്രായ്ക്കറ്റില്‍): സൂപ്പര്‍ 98 1.95 ദിര്‍ഹം (2.03), സ്‌പെഷല്‍ 95 1.84 (1.92), ഇ പ്ലസ് 91 1.77 (1.85). ഡീസല്‍ വില ലീറ്ററിന് 2.02 ദിര്‍ഹത്തില്‍നിന്നു 1.95 ദിര്‍ഹം ആയി കുറഞ്ഞു.

Top