ഇന്ധന വിലയുടെ കുതിപ്പില്‍ പതിനൊന്നാം ദിനവും മാറ്റമില്ല

fuel-pump

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടര്‍ച്ചയായ 11-ാം ദിവസമാണു വിലവര്‍ധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടുന്നതാണ് ഇന്ധനവില കൂടുന്നതിന് കാരണമായി പറയുന്നത്.

ഇന്ന് പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയുമായി.

Top