നാട്ടുകാരുടെ സൗഹൃദ കാഴ്ചപ്പാടാണ് കോഴിക്കോടിനെ സുരക്ഷിത നഗരം എന്ന പദവിക്ക് അര്‍ഹയാക്കിയത് ; മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട്: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം സുരക്ഷിത നഗരങ്ങളില്‍ പത്താം സ്ഥാനത്താണ് കോഴക്കോട്. നാട്ടുകാരുടെ സൗഹൃദ കാഴ്ചപ്പാടാണ് കോഴിക്കോടിനെ സുരക്ഷിത നഗരം എന്ന പദവിക്ക് അര്‍ഹയാക്കിയതെന്ന് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. അഴിമതിയും കൈക്കൂലിയും പൊലീസിന്റെ നിരീക്ഷണത്തില്‍ ഉണ്ടെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു.

സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍ പൊലീസിനെ അഭിനന്ദിക്കുമെന്നും മേയര്‍ പറഞ്ഞു. നഗരങ്ങളിലെ ജനസംഖ്യ ആനുപാതിക കുറ്റകൃത്യങ്ങളുടെ കണക്ക് താരതമ്യം ചെയ്താണ് എന്‍സിആര്‍.ബി റാങ്ക് നിശ്ചയിക്കുന്നത്. കൊല്‍ക്കത്തയാണ് പട്ടികയില്‍ മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്.

Top