റാണാ ദഗുപതിയുടെ ‘കൂട്ടുകാരൻ’ എത്തി പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കാൻ

ദുൽഖർ സൽമാൻ തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്.

ബാഹുബലി താരം റാണാ ദഗുപതിയുടെ പുതിയ ചിത്രം ‘നേനെ രാജു നേനേ മന്ത്രി’യുടെ ട്രെയിലറാണ് ദുൽഖർ സൽമാൻ പുറത്തുവിട്ടത്.

ചിത്രത്തിന്റെ മലയാളം പതിപ്പായ ‘രാജകിരീടത്തി’ന്റെ ട്രെയിലറാണ് ദുൽഖർ പുറത്തിറക്കിയത്.

സിനിമയിൽ എത്തുന്നതിന് മുമ്പേ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

തേജ സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. കാജൽ അഗർവാൾ, കാതറീൻ തെരേസ, നവദീപ്, അശുതോഷ് റാണ, ശിവജി രാജ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആഗസ്റ്റിൽ റിലീസ് ചെയ്യും.

Top