The freight service tax bill ; central government seek support to pinarayi

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയെന്ന കടമ്പ കടക്കാതിരുന്ന ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടും.

കേരളത്തിന് ഗുണകരമാകുമെന്ന് കരുതുന്ന ബില്ലില്‍ പിണറായിയുടെ പിന്തുണ കിട്ടിയാല്‍ രാജ്യസഭയില്‍ സി.പി.എം. ഉയര്‍ത്തുന്ന എതിര്‍പ്പ് അവസാനിപ്പിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ അജന്‍ഡകളിലൊന്നാണെന്ന് നേരത്തെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബില്ലിനെ പിന്തുണക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം, നാളെ ഡല്‍ഹിയിലെത്തുന്ന പിണറായിയുമായി കൂടിക്കാഴ്ച്ചക്ക് ധനമന്ത്രി സമയം നല്‍കിയിട്ടുണ്ട്.

ഈ യോഗത്തില്‍ ചരക്കു സേവന നികുതി ബില്‍ കേരളത്തിന് ഉപകാരമാകുമെന്ന കാര്യം ധനമന്ത്രി വിശദീകരിക്കുമെന്നാണ് കരുതുന്നത്.

Top