ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം ഉടന്‍ അവസാനിക്കും

ഡല്‍ഹി: ഗൂഗിള്‍ പേ പോലുള്ള യുപിഐ ആപ്പുകളുടെ സൗജന്യ സേവനം നിര്‍ത്തിയേക്കുമെന്ന് സൂചന. യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് ചെറിയ നിരക്ക് ഈടാക്കുന്ന കാര്യം പരിഗണനയിലാണെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ (എന്‍പിസിഐ) അധ്യക്ഷന്‍ ദിലീപ് അബ്‌സെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യഘട്ടത്തില്‍ വന്‍കിട വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുക. നിലവില്‍ പണമിടപാടുകള്‍ക്ക് പകരമായി യുപിഐ ഇടപാടുകളെ കൂടുതല്‍ ജനകീയമാക്കുന്നതിനും യുപിഐയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് പരമാവധി ഊര്‍ജം ചിലവഴിക്കുന്നതെന്നും ദിലീപ് അസ്‌ബെ പറഞ്ഞു. 50 കോടി ആളുകള്‍ കൂടി യുപിഐ സംവിധാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ മറ്റൊരു അഭിമാന നേട്ടത്തിനരികില്‍; ആദിത്യ എല്‍ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും
വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇത് ബാധകമായിരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങും. മുംബൈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് എന്‍സിപിഐ മേധാവി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

Top