അശ്ലീല ചിത്രം കാണിച്ച് മുൻഭർത്താവിനെ വകവരുത്തി യുവതി

നാഗ്പൂർ: മുൻഭർത്താവിനെ പോൺ വീഡിയോ കാണിച്ച് കുരുക്കിലാക്കി കൊലപ്പെടുത്തി നാലാമത്തെ ഭാര്യ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി അടുപ്പത്തിലാകാൻ ഭാവിച്ചപ്പോഴാണ് ഇവർ ഭർത്താവിനെ ഉപേക്ഷിച്ചത്. സ്വാതി എന്ന യുവതിയാണ് 65കാരനായ മുൻ ഭർത്താവിനെ വകവരുത്താൻ വിചിത്ര മാർഗം തിരഞ്ഞെടുത്തത്.

പുനർവിവാഹിതയായിട്ടും ഇയാൾ നിരന്തരം ശാരീരിക വേഴ്ചയ്ക്ക് യുവതിയെ നിർബന്ധിച്ചിരുന്നു. ലക്ഷ്മൺ മാലിക് എന്നാണ് മരിച്ചയാളുടെ പേര്. 2018ൽ ആയിരുന്നു ഇവരുടെ വിവാഹമോചനം. കസേരയിൽ കെട്ടിയിട്ട ശേഷം കത്തി കൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു യുവതി. മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇവർ മടങ്ങിയത്.

മരിച്ചയാൾക്കു മൊത്തം അഞ്ച് ഭാര്യമാരുണ്ട്. ആശുപത്രി ജീവനക്കാരനായിരുന്നു ലക്ഷ്മൺ

Top