ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സതാംപ്ടണില്‍ തുടക്കമാവും

ലണ്ടന്‍ : അഞ്ച് ടെസ്റ്റ് പരമ്പരകള്‍ അടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ നാലാം മത്സരം ഇന്ന് സതാംപ്ടണില്‍ ആരംഭിക്കും. ഈ ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പരയില്‍ ഇരു ടീമുകളും സമാസമം വരും. നിലവില്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്.

ട്രെന്‍ഡ് ബ്രിഡ്ജില്‍ 203 റണ്‍സിന് ഇംഗ്ലണ്ടിനെതിരെ ജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും അതിനു മുന്‍പ് നടന്ന മത്സരങ്ങളിലെ തോല്‍വിയും കൊഹ്‌ലിയും സംഘവും മറന്നിട്ടില്ല. പേസര്‍മാരെ ഇറക്കി ഇവിടെ ജയം നേടാനാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

ഉമേഷ് യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവന്ന് ഒരുങ്ങുകയാണ് ഇന്ത്യയും. എന്നാല്‍ അഞ്ച് പേസര്‍മാരെ ഇറക്കുന്നത് ഫലം ചെയ്‌തേക്കില്ലെന്ന പ്രതികരണമായിരുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയില്‍ നിന്നുമുണ്ടായത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും , രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Top