ഖുഷി’യിലെ നാലാമത്തെ ഗാനം എത്തി

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഖുഷി’.ചിത്രത്തിലെ നാലാമത്തെ ഗാനം റിലീസായി. ‘വിജനമൊരു തീരം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. അരുണ്‍ ആലാട്ടിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. യുട്യൂബിലും മറ്റ് ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളിലും റിലീസായ ഗാനത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണെലാ കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: രാജു സുന്ദരം, ബൃന്ദ, പോണി വര്‍മ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൗണ്ട് മിക്‌സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്‌സ് മാട്രിക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്‌കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

Top