ചതുര്‍ മുഖത്തിലെ നാലാമത്തെ മുഖം സ്മാര്‍ട്ട് ഫോണ്‍

ഞ്ജു വാര്യയര്‍ , സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ടെക്നോ ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ കൗതുകകരമായ നാലാം സാന്നിധ്യം ഒരു ‘സ്മാര്‍ട്ട് ഫോണ്‍’ ഒപ്പം സിനിമയുടെ റിങ്ങ്ടോണും താരങ്ങള്‍ ലോഞ്ച് ചെയ്തു. മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ടാണ് ഇതിനുള്ള ഉത്തരവുമായ് മഞ്ജുവാര്യരും സണ്ണി വെയിനും എത്തിയത്.

ഒരു സ്മാര്‍ട്ട് ഫോണിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷന്‍ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിങ്ങ്ടോണും ഇരുവരും അനാവരണം ചെയ്തു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചതുര്‍ മുഖം.

മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചതുര്‍ മുഖത്തില്‍ ഉണ്ട്. 9, ആമേന്‍, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതന്‍ ആയ പ്രശസ്ത ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജമാണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിചിരിക്കുന്നത്. ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റര്‍ ആയ മനോജാണ് ചതുര്‍മുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്.

സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജന്‍സിയായ പ്രോമിസാണ് ആകാംഷ ഉണര്‍ത്തുന്ന മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോപ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം- സമീറ സനീഷ്. സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. ചിത്രം ഇപ്പോള്‍ അതിന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മേക്കപ്പ്- രാജേഷ് നെന്മാറ, കല- നിമേഷ് എം താനൂര്‍, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്യാമന്തക് പ്രദീപ്, ഡിസൈന്‍സ്- ദിലീപ് ദാസ്. ‘ചതുര്‍മുഖം’ ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും.

 

Top