ഒഡീഷയില്‍ നിന്നുള്ള ഓക്‌സിജനുമായി നാലാമത് എക്‌സ്പ്രസ്സ് ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് മെഡിക്കല്‍ ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ ടാങ്കറുകള്‍ കേരളത്തിലെത്തി. ഇന്നു വൈകിട്ടാണ് ഒഡീഷയില്‍ നിന്നുള്ള നാലാമത് ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ട്രെയിന്‍കൊച്ചിയിലെ വല്ലാര്‍പാടത്ത് എത്തിയത്. ഏഴ് ക്രയോജനിക് ടാങ്കറുകളിലായി 133.52 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് എത്തിയിട്ടുള്ളത്.

ഇതോടെ ഓക്‌സിജന്‍ എക്‌സ്പ്രസ് വഴി കേരളത്തില്‍ എത്തിച്ച ആകെ എല്‍എംഒ 513.72 മെട്രിക് ടണ്‍ ആയി. മുമ്പ് മൂന്ന് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ 380.2 മെട്രിക് ടണ്‍ ഓക്‌സിജന്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്‌നര്‍ ടെര്‍മിനലിലാണ് മൂന്ന് റേക്കുകളും ഇറക്കിയത്.

മേയ് 16ന് 117.9 മെട്രിക് ടണ്‍, 22ന് 128.67 മെട്രിക് ടണ്‍, 27ന് 133.64 മെട്രിക് ടണ്‍ എന്നിവ വല്ലാര്‍പാടത്ത് എത്തിച്ചിരുന്നു. ഓക്‌സിജന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെയും റെയില്‍വേയുടെയും സഹായത്തോടെ ചെറിയ ടാങ്കറുകളിലേക്കു മാറ്റി ജില്ലകളിലേക്ക് എത്തിക്കുന്ന ജോലി പുരോഗമിക്കുന്നു.

Top