നാലാം ‘എല്‍ക്ലാസിക്കോ’ ഡിസംബര്‍ 23ന് ‘സാന്റിയാഗോ ബെര്‍ണാബുവില്‍’

സീസണിലെ നാലാം ‘എല്‍ക്ലാസിക്കോ’ മത്സരത്തിന്റെ തിയതി പ്രഖ്യാപിച്ചു.

ഡിസംബര്‍ 23ന് ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്.

റയല്‍ മഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണാബുവില്‍ വെച്ച് ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് ഈ സീസണ്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസിക്കോ നടക്കുന്നത്.

സ്പാനിഷ് സൂപ്പര്‍ കോപ്പയിലും സൗഹൃദ മത്സരത്തിലുമായി ഈ സീസണില്‍ ഇതുവരെ മൂന്ന് എല്‍ക്ലാസിക്കോകള്‍ നടന്നു.

ലാലിഗയില്‍ ഇതുവരെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മഡ്രിഡ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്.

എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്കാകട്ടെ 28 പോയിന്റുമുണ്ട്. അതുകൊണ്ടുതന്നെ എല്‍ ക്ലാസിക്കോ പോരാട്ടം റയലിനെ അപേക്ഷിച്ച് നിര്‍ണായകവുമാണ്.

മെയ് ആറിനാണ് ലാലിഗയിലെ രണ്ടാം എല്‍ ക്ലാസിക്കോ നടക്കുന്നത്.

ബാഴ്‌സലോണയുടെ തട്ടകമായ കാംപ് ന്യൂവിലാകും രണ്ടാം എല്‍ ക്ലാസിക്കോ.

Top