പാലക്കാട് ഐ ഐ ടി സ്ഥിരം ക്യാമ്പസിന്റെ ശിലാസ്ഥാപനം ആഗസ്റ്റില്‍

ന്യൂഡല്‍ഹി: പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ശിലാസ്ഥാപനം ആഗസ്റ്റില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ ആഗസ്റ്റ് അവസാനം കേരളത്തിലെത്തും.

ഇപ്പോള്‍ താല്‍ക്കാലിക ക്യാമ്പസില്‍ ആണ് ഐ ഐ ടി പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ച്ചര്‍ ആരംഭിക്കണമെന്ന് ജാവേദ്കറോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്‌കൂള്‍ ഓഫ് പ്ലാനിങ്ങിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് പാലക്കാട് ഐ.ഐ.ടിയില്‍ ആര്‍ക്കിടെക്ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് ആരംഭിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

ഇപ്പോള്‍, കഞ്ചിക്കോട്ടാണ് നിര്‍ദിഷ്ട സ്ഥിരം ക്യാമ്പസുള്ളത്.

Top