ജോലി വാഗ്ദാനം ചെയ്തു പണം തട്ടി, മുന്‍ സൈനികന്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ സൈനികനെ മിലിട്ടറി ഇന്റലിജന്റ്‌സ് അറസ്റ്റ് ചെയ്തു.

പേയാട് വിട്ടിയം സ്വദേശി ജയകുമാര്‍(52) ആണ് പിടിയിലായത്. തുടര്‍ന്നു തമ്പാനൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ജയകുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

മാവേലിക്കര കണ്ണമംഗം സ്വദേശി അനന്തു(19) നല്‍കിയ പരാതിയിലായിരുന്നു ജയകുമാര്‍ പിടിയിലായത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് അനന്തുവില്‍ നിന്നു പണം വാങ്ങുമ്പോഴായിരുന്നു ജയകുമാറിനെ മിലിട്ടറി ഇന്റലിജന്‍സ് പിടികൂടിയത്.

സുബേദാര്‍ മേജറായി സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ് ജയകുമാര്‍.

Top