വിദ്വേഷ പ്രചാരണങ്ങളിലൂടെ ഫേസ്ബുക്കിന് വലിയ ലാഭം, വിവാദ വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ

Facebook

വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ഫേസ്ബുക്ക് വലിയ ലാഭം നേടുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഉദ്യോഗസ്ഥൻ. ആളുകൾ എന്ത് കാണണം, എന്ത് കാണരുത് എന്നതിൽ ഉൾപ്പെടെ ഫേസ്ബുക്ക് ഇടപെടാറുണ്ടെന്നും കമ്പനി മുൻ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റും മാധ്യമ പ്രവർത്തകനുമായി മാർക്ക് എസ് ലൂക്കി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം, ഡൽഹി കലാപം തുടങ്ങിയ സമയങ്ങളിൽ ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങൾ പക്ഷപാത പരമായിരുന്നു എന്ന പരാതി അന്വേഷിക്കുന്ന ഡൽഹി നിയമസഭ സമിതി മുമ്പാകെയാണ് ലൂക്കി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Top