അധ്യാപികയെ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി

gang rape

മഥുര: ഉത്തര്‍പ്രദേശില്‍ അധ്യാപികയെ മുന്‍ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി.

മഥുര ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ 25 ന് അല്‍ഹായ്പുര്‍-ഗോണ്‍ഗ റോഡില്‍ റയ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പീഡനം നടന്നത്.

സ്‌കൂളില്‍ നിന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ തട്ടിക്കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.

മഥുര സ്വദേശിയായ മുന്‍ ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുന്‍ഭര്‍ത്താവും ഒരു സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. തന്റെ വിവാഹം നടന്നത് 2014-ല്‍ ആണെന്ന് അധ്യാപിക പറയുന്നു. സ്ത്രീധനം ചോദിച്ചുള്ള പീഡനത്തെ തുടര്‍ന്ന് 2016-ല്‍ വിവാഹ മോചിതയായെന്നും ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

Top