The former Excise Minister K . babu againest Recommended vigilance case

തിരുവനന്തപുരം: ചട്ടവിരുദ്ധമായി ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതായും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതായുമുള്ള പരാതികളില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് റേഞ്ച് എസ്.പി ഡയറക്ടര്‍ ജേക്കബ് തോമസിനോട് ശുപാര്‍ശ ചെയ്തു.

ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹിയായ വി.എന്‍. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇഷ്ടക്കാര്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ കെ. ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ബാര്‍ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മീഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനായിരുന്നു. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.

ചില ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിയമിച്ചത് അഴിമതി മൂടിവയ്ക്കാനാണെന്നും പരാതിയില്‍ ആരോപിക്കുന്നു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാവും എസ്.പിയുടെ ശുപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനം എടുക്കുക.

ബാര്‍ അഴിമതിക്കേസില്‍ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണിത്. ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് എസ്.പിയായിരുന്ന നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് പുതിയ അന്വേഷണം

Top