മുന്‍ ബാഴ്‌സലോണ താരമായ ഗുഡ്യോണ്‍സന്റെ മക്കള്‍ റയല്‍ മാഡ്രിഡിലേക്ക്. ഗുഡ്യോണ്‍സന്റെ 16 വയസ്സുള്ള ആന്‍ഡ്രി ഗുഡ്യോന്‍സണെയും 12കാരനായ ഡാനിയലിനെയുമാണ് റയല്‍ മാഡ്രിഡ് അക്കാദമിയിലേക്ക് എത്തിച്ചത്.
ആന്‍ഡ്രിയെയും ബാഴ്‌സലോണ നേരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും റയലിലേക്ക് എത്തിക്കാന്‍ അച്ഛനായ ഗുഡ്യോണ്‍സണ്‍ തന്നെ അവസാനം തീരുമാനിക്കുകയായിരുന്നു.
ബാഴ്‌സലോണ അക്കാദമിയായ ലാ മാസിയയില്‍ നിന്നാണ് ഡാനിയല്‍ റയലിലേക്ക് എത്തുന്നത്. റയലിന്റെ ഇന്‍ഫാന്റില്‍ ബി സ്‌ക്വാഡിലാകും ഡാനിയല്‍ കളിക്കുക.