നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും

പാലക്കാട്: നെല്ലിയാമ്പതിയില്‍ തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പല തവണ കാട് കയറ്റിയിട്ടും ആന വീണ്ടും ജനവാസമേഖലയില്‍ എത്തിയിരുന്നു. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ എത്തുന്നത് സര്‍വ്വസാധാരണമായിരിക്കുകയാണ്.ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തില്‍ ലയങ്ങള്‍ക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി.

Top