മെസ്സിക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരത്തിനും ഫുഡ്‌ബോള്‍ ഫെഡറേഷന്റെ വിലക്ക്

ടുത്തിടെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിക്ക് വിലക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കോപ്പ അമേരിക്ക കിരീട ജേതാക്കളായ ബ്രസീലിന്റെ
സൂപ്പര്‍ താരത്തിനും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ വിലക്ക്.

ബ്രസീസിലിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസിനാണ് രണ്ട് മാസത്തേയ്ക്ക് ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. 30,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. കോപ്പ അമേരിക്കയിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മെസിക്ക് മൂന്ന് മാസത്തെ വിലക്കും 50,000 ഡോളര്‍ പിഴയുമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

പരാഗ്വെയ്ക്കെതിരെ നടന്ന ഫൈനല്‍ മത്സരത്തിനിടെ നടന്ന സംഭവങ്ങളാണ് ജീസസിന്റെ വിലക്കിനു വഴി വെച്ചത്. ആ മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ജീസസ് ചുവപ്പു കാര്‍ഡ് ലഭിച്ചു പുറത്തു പോയിരുന്നു. ചുവപ്പു കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് റഫറിയ്ക്കെതിരെ ജീസസ് മോശം ആംഗ്യം കാണിച്ചിരുന്നു. പോകുന്ന വഴിയില്‍ സൈഡ് ലൈനില്‍ വച്ച് അസിസ്റ്റന്റ് റഫറിയെ ജീസസ് പിടിച്ചു തള്ളുകയും ചെയ്തു.

Top