മുന്നോട്ട് വച്ച കാൽ പിന്നോട്ട് ഇല്ല, എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് കർഷക സമരം മൂന്നാം ദിവസത്തിലേക്ക്

ൽഹി : ദില്ലി ചലോ മാർച്ചിൽ നിന്ന് പിൻവാങ്ങാതെ കർഷകാരുടെ സമരം. പ്രതിഷേധം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ദില്ലിയിലേക്ക് പ്രവേശിച്ചിരുന്നു.

എന്നാൽ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ദില്ലി-ഹരിയാന അതിര്‍ത്തിയിൽ തുടരുകയാണ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത്. എന്തൊക്കെ പ്രശനങ്ങൾ വന്നാലും ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം

Top