സ്വിറ്റ്‌സര്‍ലാന്റിലെ കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത വര്‍ഷത്തോടെ :പിയുഷ് ഗോയല്‍

piyush goyal

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും പിയുഷ് ഗോയല്‍ വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധനയുണ്ടൊയെന്ന് സെന്‍ട്രല്‍ യുറോപ്യന്‍ നാഷന്‍ കണക്കുകള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ് കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ട്. അതേ സമയം, വിവരങ്ങള്‍ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.

Top