പ്രളയം പ്രതീക്ഷിച്ച പോലെ ഭീകരമാകില്ല, തുറന്നു പറഞ്ഞ് സയന്റിസ്റ്റ് ടി.വി സജീവ്

മൂന്നാംപ്രളയം’ കേരളം പ്രതീക്ഷിക്കുന്ന രൂപത്തിൽ രൂക്ഷമാകാൻ സാധ്യത കുറവാണെന്ന് പ്രമുഖ സയൻ്റിസ്റ്റ് ടി.വി സജീവ്. എന്നാൽ നാം ജാഗ്രത തുടരണം.ഡാമുകളെല്ലാം വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാൻ വേണ്ടി ഡിസൈൻ ചെയ്തതല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയൻ്റിസ്റ്റു കൂടിയായ സജീവ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അണക്കെട്ടുകളാണ് യഥാർത്ഥത്തിൽ പുഴകളെ കൊല്ലുന്നത്, ഇതൊരു മനുഷ്യനിർമ്മിതിയാണ്. മലകൾ നിറയെ ഉണ്ടായിരുന്ന പ്രദേശമായിരുന്നു മലപ്പുറം.എന്നാൽ, ഇപ്പോൾ ആ പേര് തന്നെ മാറ്റേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ഇവൻ്റ് സംഭവിക്കുന്ന സമയത്ത് ആ ഇവൻ്റിനെ ഒരു ഡിസാസ്റ്ററായി മാറാതെ നോക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ സാധിക്കുമായിരുന്നെന്നും സജീവ് പറഞ്ഞു.

കോവിഡ് വൈറസിനോടുള്ളതിനേക്കാൾ വേഗത്തിലാണ് നമ്മൾ നിപ്പയോട് പ്രതികരിച്ചത്. വന്യ ജീവികളിൽ നിന്നും ഇനിയും അസുഖങ്ങൾ വന്നേക്കാം,ഇങ്ങനെ വരുന്ന അസുഖങ്ങൾക്ക് വാക്സിൻ പോലും ഉണ്ടാകില്ല, ഇതേ പോലുള്ള പകർച്ചവ്യാധിയായി പടരാനും സാധ്യത ഏറെയാണ്. എന്നാൽ ഇത്തരം ക്രൈസിസിൽ പോലും നമ്മൾ പുതിയ പാഠങ്ങൾ ഒന്നും പഠിക്കുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(സജീവുമായുള്ള അഭിമുഖത്തിൻ്റെ പൂർണ്ണ വീഡിയോ എക്‌സ്പ്രസ് കേരളയുടെ യൂടൂബ് ചാനലിലും, എഫ്.ബിയിലും ലഭിക്കും.)


Staff Reporter

Top