അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം എഞ്ചിന്‍ തകരാറു കാരണം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

അഹമദാബാദ്: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് ഇന്ത്യയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനത്തിന്റെ എഞ്ചിന്‍ പെട്ടന്ന് തകരാറിലാകുകയായിരുന്നു.

അഹമദാബാദ് വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് ചെയ്തത്. കോക്പിറ്റില്‍ മുന്നറിയിപ്പ് ലൈറ്റ് കത്തിയതോടെ പൈലറ്റ് ലാന്‍ഡിങിന് അനുമതി ചോദിച്ചു. തുടര്‍ന്ന് വിമാനം അഹമദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Top