ജീവനക്കാരന് അസുഖം ബാധിച്ചതിനാല്‍ 45 യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം പുറപ്പെട്ടു

കോഴിക്കോട്: ജീവനക്കാരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ വിമാനത്തിലുണ്ടായിരുന്ന 45 യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം പുറപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് സുഖമില്ലാതാവുകയും തുടര്‍ന്ന് അയാള്‍ ജോലിയില്‍ നിന്ന് പിന്മാറുകയുമായിരുന്നു.

ഇതോടെ യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള അനുപാതം പാലിക്കുന്നതിന് വേണ്ടി വിമാനത്തിലെ 45 യാത്രക്കാരെ ഇറക്കിയ ശേഷം മൂന്ന് മണിക്കൂര്‍ വൈകി വിമാനം യാത്ര തിരിക്കുകയായിരുന്നു.

പുറത്തിറക്കിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അബുദാബിയിലേക്ക് അയച്ചു.

Top