‘മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ’; വിമാനയാത്രയെക്കുറിച്ച് രശ്മിക മന്ദാന

മുംബൈ: ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 30 മിനിട്ടിന് ശേഷമായിരുന്നു അടിയന്തര ലാന്‍ഡിങ്. ആര്‍ക്കും പരിക്കില്ല.

ഫെബ്രുവരി 17-നാണ് സംഭവം. അഭിനേത്രി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക മന്ദാന യാത്ര തിരിച്ചത്. ‘മരണത്തില്‍ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതോടെ നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ച് കമന്റിട്ടിരിക്കുന്നത്.

ഫെബ്രുവരി 17-നാണ് സംഭവം. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി. വിമാനത്തില്‍ നിന്നുള്ള ചിത്രം സഹിതമാണ് രശ്മിക സംഭവത്തെക്കുറിച്ച് പറഞ്ഞത്. ‘മരണത്തില്‍ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.

 

 

Top