കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് മുങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് മുങ്ങി. തമിഴ്‌നാട്ടില്‍ നിന്നുള്ള മുരുകന്‍ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്. ബോട്ടില്‍ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ 29ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത് മൂന്ന് ബോട്ടുകളാണ്. ഇതില്‍ ഒരു ബോട്ടാണ് മുരുകന്‍ തുണെ.

മുരുകന്‍ തുണെ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവര്‍ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുകയാണ്.

 

Top