സര്‍ക്കാരിനോടുള്ള അതൃപ്തി ; തോമസ് ഐസക്കിന് നേരെയും മത്സ്യതൊഴിലാളികള്‍ കലിതുള്ളി

Thomas-Issac

തിരുവനന്തപുരം: ഓഖി ചുലിക്കാറ്റ് ദുരന്തബാധിത പ്രദേശമായ അടിമലത്തുറയില്‍ സന്ദര്‍ശനത്തിനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടായതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നതിനിടെ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇവരെ ആശ്വസിപ്പിച്ച ശേഷം തിരിച്ച് പോകാനായി തോമസ് ഐസക്ക് കാറില്‍ കയറിയപ്പോഴും നാട്ടുകാര്‍ പരാതി പറയുന്നത് അവസാനിപ്പിച്ചിരുന്നില്ല.

മന്ത്രി കാറില്‍ കയറി പോകുന്ന നേരത്തും സ്ത്രീകള്‍ മന്ത്രിയെ പിന്തുടര്‍ന്ന് ബഹളം വെക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും, മേഴ്‌സിക്കുട്ടിയമ്മ, കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

Top