വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

drown-death

കോഴിക്കോട്: വടകര അഴീത്തല അഴിമുഖത്തിനു സമീപം വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ നടത്തിയ തെരച്ചിലില്‍ വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു മൂരാട് കോട്ടക്കല്‍ പുഴയും കടലും ചേരുന്നിടത്ത് അപകടം നടന്നത്. മീന്‍പിടിക്കാന്‍ പുഴയിലിട്ട വല അടിയൊഴുക്കില്‍പെട്ട് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അത് പിടിക്കാനുള്ള ശ്രമത്തിനിടെ വള്ളം ഗതിമാറി മറിയുകയായിരുന്നു.

Top