ആദ്യത്തേത് തുഗ്ലക്ക് പരിഷ്‌കാരമായ ലോക്ക്ഡൗണ്‍; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്നും ഇതില്‍ ആദ്യത്തേത് തുഗ്ലക്ക് പരിഷ്‌കാരമായ ലോക്ഡൗണാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രണ്ടാം ഘട്ടം പാത്രം കൊട്ടലായിരുന്നു. പ്രഭുവിന്റെ ഗുണങ്ങള്‍ പറയുകയായിരുന്നു മൂന്നാംഘട്ടം. രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധന രണ്ട് ലക്ഷം കടന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

 

 

Top