മികച്ച പ്രതികരണത്തോടെ ടൈഗര്‍ സിന്ദാ ഹേ യിലെ ആദ്യ വീഡിയോ ഗാനം

രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് ടൈഗര്‍ സിന്ദാ ഹേ.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിലെ സ്വാഗ് സേ സ്വാഗത് എന്ന ഗാനമാണ് എത്തിയിരിക്കുന്നത്.

ഇര്‍ഷാദ് കമിലിന്റെ വരികള്‍ക്ക് വിശാലും ശേഖറും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിശാല്‍ ദദ്‌ലാനിയും നേഹ ഭാസിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഏജന്റ് ആയി സല്‍മാന്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ ചാരയായി കത്രീന കൈഫും എത്തുന്നു.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഏക് ദ ടൈഗറിന്റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹേ.

പരേഷ് റാവല്‍, സുദീപ്, അന്‍ഗദ് ബേദി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

യാഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തും.

Top