ഇന്ത്യ – ന്യൂസിലാന്‍ഡ്‌ ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യത

ഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന.

ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരത്തില്‍ അന്തരീക്ഷ മലിനീകരണമാണ് വിനയാകുന്നത്.

മത്സരം നടക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ഫിറോസ്ഷാ കോട്‌ല മൈതാനത്തിന് മുകളില്‍ വന്‍ തോതിലുള്ള മലിനീകരണമാണുള്ളത്.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു.

സ്‌റ്റേഡിയത്തിലെ അഞ്ച് വലിയ ഫ്‌ളഡ് ലൈറ്റുകള്‍ക്ക് ഡീസല്‍ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്.

മത്സരത്തിനിടയില്‍ വൈദ്യുതി തടസ്സപ്പെട്ടാല്‍ കളിമുടങ്ങുമെന്ന അവസ്ഥയാണിപ്പോള്‍ ഉള്ളത്.

അതിനാല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാതെ എങ്ങനെ കളിനടത്തുമെന്നാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ആലോചന.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് വിക്രമാജിത് സെന്നിനെ നിയമിച്ചിട്ടുണ്ട്.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായും വൈദ്യുതി വകുപ്പുമായും ഇദ്ദേഹം വിഷയം ചര്‍ച്ച ചെയ്യും.

Top