മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം: ‘ചതുർമുഖം’ തിയേറ്ററുകളിൽ

ഞ്ജുവാര്യരും സണ്ണിവെയ്‌നും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ടെക്‌നോ ഹൊറര്‍ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ എത്തി. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ
സംവിധാനം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും, ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആന്റെണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ്‌
എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Top