പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ടീസര്‍ ഇന്ന് പുറത്തിറങ്ങും

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍: ഭാഗം 1-ന്റെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തും. ഒരു ദശാബ്ദത്തിലേറെയായി മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, കാര്‍ത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാല്‍, ശരത്കുമാര്‍ എന്നിവരാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top