നിവിന്‍ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലെ ആദ്യ ടീസർ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.

അല്‍ത്താഫും, ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ ആദ്യ ടീസർ പുറത്തിറങ്ങി.

നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്ത്‌ വിട്ടത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ അഹാന കൃഷ്ണ, ശാന്തി കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കന്നു.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ നിര്‍മിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും.

Top