‘തലൈവി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയലളിതയുടെ സിനിമാജീവിതവും തുടര്‍ന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളും പ്രമേയമാക്കി കെ.ആര്‍ വിജയേന്ദ്രന്റെ തിരക്കഥയില്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവി.

കങ്കണ റണൗട്ട് ജയലളിതയായും അരവിന്ദ് സ്വാമി എംജിആറായും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്. സിനിമാനടിയായുള്ള തലൈവിയെയാണ് വീഡിയോ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജിവി പ്രകാശാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദന്‍ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തും.

 

Top