ജോജു ജോര്‍ജ് ചിത്രം പുലിമട’യിലെ ആദ്യ ഗാനം എത്തി

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘പുലിമട’.എ കെ സാജനാണ് ചിത്രത്തിന്റെ സംവിധാനം. എ കെ സാജന്റേതാണ് തിരക്കഥയും.ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘പെണ്ണിന്റെ സുഗന്ധം’ (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ‘പുലിമട’ എന്ന ചിത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ഇഷാന്‍ ദേവിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി റഫീഖ് അഹമ്മദ് എഴുതി ദീപ് കുമാര്‍ ആലപിച്ച ‘അരികിലൊന്നു വന്നാല്‍’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിയാണ് ‘പുലിമട’ എത്തുന്നത്.വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.

ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘പുലിമട’.പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍.

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ചിത്രത്തിലൂടെ സംവിധായകന്‍ ശരിക്കും ഒരു ‘പുലിമട’യിലൂടെ തന്നെയാവും പ്രേക്ഷകരെ കൊണ്ടുപോവുക. ആര്‍ട് ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ് അനൂപ് ചാക്കോ, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്, മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. വിതരണം ആന്‍ മെഗാ മീഡിയ.

Top