അനുഷ്‌ക ഷെട്ടി നായികയാകുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

നുഷ്‌ക ഷെട്ടിയും നവീന്‍ പൊളിഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ‘മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.രത്തനാണ് സംഗീതം ചെയ്തിരിക്കുന്നത്.

‘ലേഡി ലക്ക്’ എന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും. രാധന്‍ ആണ് സംഗീതം.ഒരു ഫണ്‍ എന്റര്‍ടെയിനറാണ് ചിത്രം. യു വി ക്രിയേഷന്റെ ബാനറില്‍ വംശി പ്രമോദ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍ എത്തും.

Top