ഒരു വടക്കന്‍ സെല്‍ഫിയുടെ തെലുങ്ക് പതിപ്പിലെ ആദ്യ ഗാനം പുറത്തെത്തി

നിവിന്‍ പോളി- മഞ്ജിമ മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒരു വടക്കന്‍ സെല്‍ഫിയുടെ തെലുങ്ക് പതിപ്പ് ‘മേട മീദ അബ്ബാ’ റിലീസിന്‌ ഒരുങ്ങുന്നു.

ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തെത്തി.

‘ഏകാന്തമാ.. ഏകാന്തമേ..’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രമോയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഷാന്‍ റഹ്മാന്റേതാണ് സംഗീതം. വടക്കന്‍ സെല്‍ഫിയിലെ നീലാമ്പലേ എന്ന ഗാനത്തിന്റെ ശൈലിയിലാണ് ഈ ഗാനം.

വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി.പ്രജിത്ത്‌ തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പില്‍ അല്ലാരി നരേഷും മലയാളിയായ നിഖിലാ വിമലുമാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്.

Top